കേരള പോലീസ് അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ കൺവെൻഷൻ കൊയിലാണ്ടി ടൗൺഹാളിൽ ബാലുശ്ശേരി MLA ശ്രീ കെ.എം സച്ചിൻദേവ് ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ഇ ബൈജു IPS മുഖ്യാതിഥിയായി. സംഘാടക സമിതി കൺവീനർ സുഭാഷ് കെ സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് സുനിൽ വി.പി അദ്ധ്യക്ഷനായി KPA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അജിത്ത് കുമാർ, നാദാപുരം Dysp എ പി ചന്ദ്രൻ, പേരാമ്പ്ര Dysp ലതീഷ് വി.വി ,എന്നിവർ ആശംസകൾ അർപ്പിച്ചു ഉദ്ഘാടന ചടങ്ങിന് സ്വാഗതസംഘം ചെയർമാൻ മിനീഷ് വി.ടി നന്ദി പ്രകാശിപ്പിച്ചു തുടർന്ന് KPA സംസ്ഥാന ജനറൽ സെക്രട്ടറി ഇ. വി പ്രദീപൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രജീഷ് ചേമേരി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സജിത്ത് പി.ടി വരവ് ചെലവ് കണക്കും ജില്ലാ വൈസ് പ്രസിഡൻ്റ് ദിജീഷ് കുമാർ പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ അഭിജിത്ത് ജി.പി സന്നിഹിതനായിരുന്ന ചടങ്ങിൽ, കൺവൻഷനോടനുബന്ധിച്ച് റൂറൽ ജില്ലയിലെ പല ഭാഗങ്ങളിലായി നടത്തിയ വിവിധ മത്സര ഇനങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സേനാംഗങ്ങൾ സ്റ്റേഷനടിസ്ഥാനത്തിൽ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സംസ്ഥാന ഭാരവാഹികൾ ചർച്ചകൾക്കുള്ള മറുപടി നൽകുകയും കൺവൻഷനിൽ പങ്കെടുത്തവർക്ക് നിസാർ എരോത്ത് നന്ദി രേഖപ്പെടുത്തുകയും ചെയ്തു
Latest from Main News
14-01-2026 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കണക്ട് ടു വർക്ക് പദ്ധതി; പുതുക്കിയ മാർഗ്ഗരേഖയ്ക്ക് അംഗീകാരം മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക്
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന യു.ഡി.എഫ് സംസ്ഥാന ജാഥ ഫെബ്രുവരി 6ന് ആരംഭിക്കും. ഫെബ്രുവരി 6 വെള്ളിയാഴ്ച കാസർഗോഡ് ജില്ല
കേരള നിയമസഭ നടത്തിയ കവിതാലാപന മൽസരത്തിൽ മികച്ച കവിതാലാപനത്തിനുള്ള പ്രശസ്ത്രി പത്രം കരസ്ഥമാക്കിയ കടലൂർ ഗവ:ഹൈസ്കൂളിലെ മലയാളം അധ്യാപിക സുജ ടീച്ചർക്ക്
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. ഇപ്പോഴും തെളിവുകൾ
പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനം ജനുവരി 20ന് തുടങ്ങുമെന്ന് സ്പീക്കര്‍ എ.എൻ ഷംസീര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. 32 ദിവസത്തെ നിയമസഭാ സമ്മേളനമാണ്







