സർക്കാറിൻ്റെ കർഷക വിരുദ്ധനിലപാടിനെതിരെ കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് സംഘടിപ്പിച്ച കർഷക ധർണ്ണ കീഴരിയൂർ കൃഷിഭവൻ മുന്നിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സിക്രട്ടറി രവീഷ് വളയം ഉദ്ഘാടനം ചെയ്തു. മണ്ഡലം കർഷക കോൺഗ്രസ് പ്രസിഡണ്ട് കൊല്ലം കണ്ടി വിജയൻ അധ്യക്ഷം വഹിച്ചു.
ആർ കെ രാജീവൻ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് നേതാക്കളായ ഇടത്തിൽ ശിവൻ രമേശൻ മനത്താനത്ത് കെ.കെ ദാസൻ, ബാബു കുറുമയിൽ , ശശി പാറോളി, ദാസൻ എടക്കുളംകണ്ടി, സുരേന്ദ്രൻ കെ, ഷാജി ടി.പി, വിശ്വൻ കൊളപ്പേരി, എം കുട്ടാലി, ടി.പി യുസഫ്, ബാലകൃഷ്ണൻ എം.പി എന്നിവർ സംസാരിച്ചു.