കൊയിലാണ്ടിയിലെ രാഷ്ട്രീയ, സാസ്ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കെ.ശിവരാമൻ മാസ്റ്റരുടെ 13ാമത് ചരമ വാർഷികം ആചരിച്ചു. സ്മൃതി കൂടീരത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും നടന്നു. ഡി.സി.സി. പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട്, കെ.പി.സി.സി മെമ്പർ, ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സഹകരണ സംഘങ്ങളുടെ പ്രസിഡണ്ട്, നാടക നടൻ, സംവിധായകൻ എന്നീ നിലകളിലെ അദ്ദേഹത്തിന്റ പ്രവർത്തനങ്ങളെ പൊതു സമൂഹവും എക്കാലത്തും സ്മരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി മെമ്പർ പി. രത്നവല്ലി ടീച്ചർ, ഡി.സി.സി. സെക്രട്ടറിമാരായ അഡ്വ. കെ.വിജയൻ, രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മുരളീധരൻ തൊറോത്ത്,മണ്ഡലം പ്രസിഡണ്ട് വി.പി. പ്രമോദ്, മനോജ് പയററുവളപ്പിൽ, പറമ്പത്ത് ദാസൻ, സി. ഗോപിനാഥ്, വി.കെ. വത്സരാജ്, പി.കെ.ശങ്കരൻ, കെ.അബ്ദുൾ ഷുക്കൂർ, കെ.രമേശൻ, എ.എം ദേവി, ബിന്ദു മുതിരക്കണ്ടത്തിൽ, നിടൂളി മനോജ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.