സാമൂഹ്യനീതി വകുപ്പിന്റെ കോഴിക്കോട് മായനാട് തൊഴില്‍ പരിശീനകേന്ദ്രത്തില്‍ ഭിന്നശേഷിയുളളവര്‍ക്കായി സൗജന്യ പരിശീലനം നല്‍കുന്നു. രണ്ട് വര്‍ഷ ദൈര്‍ഘ്യമുളള ബുക്ക് ബൈന്‍ഡിംഗ്, ലെതര്‍വര്‍ക്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകളിലാണ് പരിശീലനം നല്‍കുക. യോഗ്യത: ഏഴാം ക്ലാസ്.
അസ്ഥിസംബന്ധമായ വൈകല്യം, കേള്‍വി/സംസാര പരിമിതി എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്സ്. എസ് സി/എസ് ടി./ഒ ബി സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് നല്‍കും. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മെയ് 31 നകം സൂപ്പര്‍വൈസര്‍, ഗവ. ഭിന്നശേഷി തൊഴില്‍ പരിശീലന കേന്ദ്രം, മായനാട്, കോഴിക്കോട് – 673008 എന്ന വിലാസത്തിലോ vtcmayanad@gmail.com എന്ന ഇമെയിലിലോ അയക്കാം. ഫോണ്‍: 0495 -2351403, 7025692560, 9846725915.