മഴ ശക്തമായതോടെ നിര്‍മ്മാണം പുരോഗമിക്കുന്ന ദേശീപാതയില്‍ പലയിടത്തും വിള്ളല്‍ രൂപം കൊള്ളുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വെങ്ങളത്തിനും തിരുവങ്ങൂര്‍ അണ്ടര്‍പാസ്സിനുമിടയില്‍ ദീര്‍ഘദൂരത്തില്‍ വിള്ളല്‍ രൂപം കൊണ്ടിട്ടുണ്ട്. കള്ള് ഷാപ്പു മുതല്‍ തിരുവങ്ങൂര്‍ വരെയാണ് പുതുതായി നിര്‍മ്മിച്ച റോഡിന്റെ് പടിഞ്ഞാറ് ഭാഗത്ത് വിണ്ടു കീറി കിടക്കുന്നത്. ഗതാഗതത്തിനായി തുറന്നു കൊടുത്ത രാമനാട്ടുകര വെങ്ങളം റീച്ച് അവസാനിക്കുന്ന ഇടത്തു നിന്നും അടിപ്പാതവരെയാണ് പലയിടത്തും വിള്ളല്‍ രൂപം കൊണ്ടത്. മഴ ശക്തമായി പെയ്തു തുടങ്ങിയാല്‍ ഈ വിള്ളലിലൂടെ വെള്ളം ഒലിച്ചിറങ്ങി മലപ്പുറത്ത് കൂരിയാട് സംഭവിച്ചതുപോലെ റോഡ് തകരുമോ എന്ന ആശങ്ക ജനങ്ങള്‍ പങ്കുവെക്കുന്നു.
കൊല്ലം ഭാഗത്ത് നിര്‍മ്മാണം പുരോഗമിക്കുന്ന ബൈപ്പാസിനും വിള്ളല്‍ രൂപപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീണ്ടും റീ ടാറിംഗ് ചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഈ ഭാഗത്തുവിള്ളല്‍ ഉണ്ടായിരുന്നു.
കൊല്ലം കുന്നോ്യറമലയില്‍ സോയില്‍ നെയിലിം ചെയ്തതിന് മുകളിലും വലിയ നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഉറപ്പില്ലാത്ത ഒരു തരം ചേടി മണ്ണുള്ള ഇവിടെ ഭിത്തി ഉറപ്പാക്കാന്‍ സോയില്‍ നെയിലിം ചെയ്തതുകൊണ്ട് പ്രയോജമില്ലെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നതാണ്. നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും ഇത്തരം അഭിപ്രായങ്ങള്‍ മാനിക്കാതെയുള്ള പ്രവര്‍ത്തനമാണ് എൻ എച്ച് എ യും കരാര്‍ കമ്പിനിയും ചെയ്യുന്നത്
മണ്ണിടിച്ചില്‍ ഭീഷണിയുള്ള സ്ഥലം ഏറ്റെടുത്ത് തട്ടുതട്ടായി ഭിത്തി ഇടിച്ചു മാറ്റുകയാണ് ഇവിടെ ചെയ്യേണ്ടത്. ഇക്കാര്യം ഉന്നയിച്ച് പ്രദേശവാസികള്‍ കഴിഞ്ഞ ദിവസവും കരാര്‍ കമ്പിനിയുടെ ഒഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.