ബെവ്‌കോ എംപ്ലോയീസ് അസോസിയേഷൻ ബെവ്കോ ആസ്ഥാനത്ത് നടത്തുന്ന 48 മണിക്കൂർ രാപ്പകൽ സമരം ആരംഭിച്ചു

തിരുവനന്തപുരം: എക്സൈസ് വകുപ്പ് മന്ത്രിയുടെ മാർച്ച് 20 ന് നടന്ന ചർച്ചയിലെ തീരുമാനം നടപ്പിലാക്കാതെ ജീവനക്കാരെ
അവഗണിക്കുകയും അപമാനിച്ചതിനുമെതിരെ..മാനേജ്മെന്റ് സർക്കാരിലേക്ക് ശുപാർശ ചെയ്ത 600/രൂപ അഡീഷണൽ അലവൻസ് 17 മാസം പിന്നിട്ടിട്ടും അനുവദിച്ച് നൽകാത്ത സംസ്ഥാന സർക്കാരിന്റെ നിഷേധാത്മകവും വഞ്ചനാപരവുമായ നിലപാടിനെതിരെ…
അശാസ്ത്രിയവും അപ്രായോഗികവുമായ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നതിനെതിരെ യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ
G spark നടപ്പിലാക്കുവാനുള്ള ധൃതിപിടിച്ച തീരുമാനത്തിനെതിരെ.എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് ഓഫീസിനു മുന്നിൽ നടക്കുന്ന രാപ്പകൽ സമരം ഐ എൻ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി വി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറിഎ ജേക്കബ് അധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡണ്ട് വി ആർ പ്രതാപൻ, യൂണിയൻ സംസ്ഥാന ഓർഗനൈ സെക്രട്ടറി സബീഷ് കുന്നങ്ങോത്ത് , എ സഫീർ ,ആഭ ജെ ശങ്കർ ജോസ് ആൻ്റണി, ഉഗേഷ് കുമാർ ആർ എന്നിവർ സംസാരിച്ചു
സമരം 23 ന് വൈകിട്ട് സമാപിക്കും

Leave a Reply

Your email address will not be published.