കോഴിക്കോട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2025-26 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ്ടു കോഴ്‌സിലേയ്ക്കുള്ള സ്‌പോര്‍ട്സ് ക്വാട്ടാ പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ അപേക്ഷ ഏകജാലകം വഴി നല്‍കുന്നത് കൂടാതെ സ്‌പോര്‍ട്സ് ക്വാട്ടയ്ക്കുള്ള അപേക്ഷ പ്രത്യേക വെബ്‌സൈറ്റ് വഴി നല്‍കണം. അപേക്ഷ രജിസ്റ്റര്‍ ചെയ്തതിനുശേഷം രജിസ്‌ട്രേഷന്‍ സ്ലിപ്പുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഒറിജിനല്‍ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകളുമായി വെരിഫിക്കേഷന് ഹാജരാകണം. അതോടൊപ്പം 2023 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ കായിക രംഗത്തെ പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, യോഗ്യത സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ് എന്നിവ വെരിഫിക്കേഷന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സമര്‍പ്പിക്കണം. സബ് ജില്ലാ സ്‌കൂള്‍, റവന്യൂ ജില്ലാ സ്‌കൂള്‍, ജില്ലാ ചാമ്പ്യന്‍ഷിപ്പ് എന്നിവയിൽ മൂന്നാം സ്ഥാനമാണ് കുറഞ്ഞ യോഗ്യത. സ്‌പോര്‍ട്സ് ക്വാട്ടാ രജിസ്‌ട്രേഷന്‍ മെയ് 24 ന് ആരംഭിച്ച് 29 ന് അവസാനിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട വെബ്‌സൈറ്റ് –
www.hscap.kerala.gov.in/sports/main/frame.html അല്ലെങ്കില്‍
www.sportscouncil.kerala.gov.in
Latest from Local News
കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 13-10-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം ഡോ.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ
മൂടാടി – പാലക്കുളം മാന്താരി ആര്യശ്രീ (31) ഭർതൃഗൃഹത്തിൽ അന്തരിച്ചു. ഭർത്താവ്: പനയുള്ളതിൽ വിജേഷ് നരക്കോട് (ഫയർഫോഴ്സ് പേരാമ്പ്ര) മകൻ: അയാൻ,
വടകര: ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഭാഗമായി നിർമാണം പുരോഗമിക്കുന്ന വടകര-മാഹി ജലപാത 13.38 കിലോമീറ്റർ വികസനം പൂർത്തിയായി. കനാല്‍ പാലങ്ങളുടെ നിർമാണം