ഒറോക്കുന്ന് മലയിൽ ജലജീവൻ പദ്ധതി നടപ്പിലാക്കുക, ഒറോക്കുന്ന് കുടിവെള്ള പദ്ധതിയ്ക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനാവശ്യമായ പുതിയ കിണർ നിർമിക്കുക, പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കീഴരിയൂർ മണ്ഡലം ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി. കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഇടത്തിൽ ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ. വിശ്വൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി രാജൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മെമ്പർ ഇ.എം മനോജൻ, കോൺഗ്രസ് ഭാരവാഹികളായ ടി.കെ നാരായണൻ, പി .ഭാസ്കരൻ, വി .പി അശോകൻ, വി എൻ ബാബു, എം എൻ വേണുഗോപാൽ, സി.സുനീതൻ, പുണ്യം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Latest from Local News
കോഴിക്കോട് : 1973 ലെ ഐക്യമുന്നണി സർക്കാറിൻ്റെ കാലം മുതൽ നടപ്പിലാക്കുകയും കഴിഞ്ഞ 5 പതിറ്റാണ്ട് കാലം മാറി മാറി വരുന്ന
മേപ്പയ്യൂർ: മേപ്പയ്യൂരിൻ്റെ ആതുര സേവന രംഗത്ത് 49 വർഷം തൻ്റെതായ കൈയൊപ്പ് ചാർത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 02 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. കാർഡിയോളജി വിഭാഗം. ഡോ:പി. വി ഹരിദാസ്
കീഴരിയൂർ:നാഷണൽ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി കൈൻഡ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ കൈൻഡിലെ മെഡിക്കൽ ഓഫീസർ ഡോക്ടർ സായന്ത് ബി കുമാർ,കീഴരിയൂർ ജെ.വി
കൊയിലാണ്ടി: നവാഗതരെ സ്വാഗതം ചെയ്തു കൊണ്ട് കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.