നന്തി ബസാറിൽ വെള്ള കെട്ട് പ്രതിഷേധവുമായി വ്യാപാരികൾ

നന്തി ടൗണിൽ ഒറ്റമഴക്ക് തന്നെ വെള്ളംകയറിയത് വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കി.അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം എന്ന് ആരോപിച്ച് വ്യാപാരിവ്യവസായി ഏകോപന സമിതി നന്തി യൂണിറ്റ് കമ്മിറ്റി നന്തിയിലെ വഗാട് കമ്പനിയിലെക്കുള്ള റോഡ് ഉപരോധിച്ചു. കമ്പനി ഉദ്യോഗസ്ഥരും, സാധനങൾ കൊണ്ട് പോകുന്ന ലോറികളും നാട്ടുകാർ തടഞ്ഞു. കൊയിലാണ്ടി പോലിസ് സ്ഥലത്ത് എത്തുകയും കമ്പനി അധികാരികളും സമരസമിതി ഭാരവാഹികളുമായ സംസാരിച്ചു .അടഞ്ഞു കിടന്ന ഒവുചാലുകൾ വൃത്തിയാക്കാനും വലിയ പൈപ്പ്കൾ സ്ഥാപിച്ച് വെള്ളകെട്ട് ഒഴിക്കാൻ നടത്താനും തീരുമാനിച്ചു ഇതിനായുള്ള നടപടികൾ തുടങ്ങിയതോടെ സമരം നിർത്തിവെച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡന്റ് പവിത്രൻ ആതിര , യൂണിറ്റ് ജനറൽ സെക്രട്ടറി സനീർ വില്ലൻകണ്ടി ,ലിനീഷ് (ഓട്ടോ കോഡിനെഷൻ കമ്മിറ്റി),അഹമ്മദ് കോവുമ്മൽ, വ്യാപാരി നേതാക്കളായ കെ.വി.കെസുബൈർ, എം.കെ. മഹമൂദ് , വിശ്യൻ, റസൽ നന്തി, നബീൽ തുടങ്ങിയർ സംസാരിച്ചു.

Leave a Reply

Your email address will not be published.