വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന 4 ജില്ലകളിൽ വൈകിട്ട് 5 മണിക്ക് പ്രത്യേക സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായിരിക്കും സൈറൺ മുഴങ്ങുക. വടക്കൻ മേഖലകളിൽ പെയ്യുന്ന മഴ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നുണ്ട്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടുമുണ്ട്.