സാഹോദര്യ കേരള പദയാത്ര മെയ് 22 വ്യാഴം പേരാമ്പ്ര മണ്ഡലത്തിൽ

/

വംശീയ വിദ്വേഷത്തിനും സാമുദായിക ചേരിതിരിവിനുമുള്ള ശ്രമങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ നവോത്ഥാന മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെയും മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചു കൊണ്ട് സാഹോദര്യ രാഷ്ട്രീയ കേരളത്തിനായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന കേരള പദയാത്ര ഏപ്രിൽ 19ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു.

നാടിൻ്റെ നന്മയ്ക്ക് നമ്മളൊന്നാകണം എന്ന സന്ദേശമുയർത്തി സംഘടിപ്പിക്കുന്ന ‘സാഹോദര്യ കേരള പദയാത്ര’ക്ക് മേയ് 22ന് വ്യാഴാഴ്ച 3 മണിക്ക് പേരാമ്പ്ര മണ്ഡലത്തിൽ റസാഖ് പാലേരിയുടെ ജന്മ നാട്ടിൽ സ്വീകരണം നൽകും. കടിയങ്ങാട് നിന്ന് വാദ്യ മേളങ്ങളുടെയും, കലാ ആവിഷ്കാരങ്ങളുടെയും അകമ്പടിയോടെ ആരംഭിക്കുന്ന പദയാത്ര പാലേരിയിൽ സമാപിക്കും. യാത്രയുടെ ഭാഗമായി വിവിധ സാമൂഹിക ജനവിഭാഗങ്ങൾ, സാമൂഹ്യ രാഷ്ടീയ പ്രവർത്തകർ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചകൾ നടത്തും.

പാർട്ടി സംസ്ഥാന കലാവേദിയുടെ തെരുവുനാടകം ‘വിക്രമനും മുത്തുവും ഒരു താത്വിക അവലോകനം‘ പദയാത്രയുടെ ഭാഗമായി അരങ്ങേറും. തിരുവനന്തപുരത്ത് നിന്ന് പ്രയാണം ആരംഭിച്ച പദയാത്ര സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തി മെയ് 31ന് കോഴിക്കോട്  പൊതുസമ്മേളനത്തോടെ സമാപിക്കും. സംസ്ഥാന പദയാത്രയുടെ മുന്നോടിയായി വിവിധ മുനിസിപ്പാലിറ്റി/ പഞ്ചായത്ത്/ കോർപ്പറേഷൻ കേന്ദ്രങ്ങളിൽ വെൽഫെയർ പാർട്ടി നേതാക്കൾ നേതൃത്വം നൽകുന്ന പ്രാദേശിക പദയാത്രകൾ ശ്രദ്ധേയമായി രീതിയിൽ പൂർത്തിയാക്കി.

സമകാലിക രാഷ്ട്രീയ സാഹചര്യത്തിൽ സാമൂഹിക പ്രസക്തമായ വിഷയങ്ങൾ ഉയർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന സാഹോദര്യ കേരള പദയാത്രയ്ക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും മുഴുവൻ മാധ്യമപ്രവർത്തകരുടെയും പൂർണമായ പിന്തുണ ഉണ്ടാകണം എന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്ത എം. ടി.അഷ്‌റഫ്‌. (പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്‌), അമീൻ മുയിപ്പോത് (സെക്രെട്ടറി), സെഡ്. എ. സൽമാൻ (ജനപ്രതിനിധി), വി. എം.നൗഫൽ. (ജനറൽ കൺവീനർ സ്വാഗത സംഘം), വി. പി.അസീസ്. (വൈസ് പ്രസിഡന്റ്‌-പേരാമ്പ്ര മണ്ഡലം), റൈഹാനത് അരിക്കുളം (സെക്രെട്ടറി പേരാമ്പ്ര മണ്ഡലം), റഫീഖ് പേരാമ്പ്ര  എന്നിവർ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published.

Previous Story

പന്തലായനി ബ്ലോക്ക് ഭരണ സമിതിയുടെ നാലാം വാർഷികം ‘മികവ് 2025’ മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

Next Story

സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി മുഖ്യമന്ത്രി കേക്ക് മുറിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി. വി. ഹരിദാസ്

കൊയിലാണ്ടി നഗരസഭ കേരളോത്സവം കായികമേളക്ക് തുടക്കമായി

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കേരളോത്സവം കായിക മത്സരങ്ങൾ കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു.കേരളത്തിൻറെ ഭാഗമായി നടന്ന ക്രിക്കറ്റ് മത്സരങ്ങൾ നഗരസഭ

ജലഗതാഗത സ്വപ്നം യാഥാർത്ഥ്യത്തിലേക്ക് ; വടകര–മാഹി ജലപാത നി​ർ​മാ​ണം മുന്നേറുന്നു

വ​ട​ക​ര: ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വ​ട​ക​ര-​മാ​ഹി ജ​ല​പാ​ത 13.38 കി​ലോ​മീ​റ്റ​ർ വി​ക​സ​നം പൂ​ർ​ത്തി​യാ​യി. ക​നാ​ല്‍ പാ​ല​ങ്ങ​ളു​ടെ നി​ർ​മാ​ണം

കൊയിലാണ്ടി ഫിലിം ഫാക്ട്ടറി ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു

കൊയിലാണ്ടിയിലെ ചലച്ചിത്ര സ്നേഹികളുടെ സംഘടനയായ ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇന്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.