പ്രധാനമന്ത്രി ആവാസ് യോജന കാലാവധി നീട്ടി

അസംഘടിത മേഖലയിലെ തൊഴിലാളികളെ പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) യില്‍ ചേര്‍ക്കുന്ന പദ്ധതിയുടെ കാലാവധി 2028-29 സാമ്പത്തിക വര്‍ഷം വരെ നീട്ടി. പദ്ധതിയില്‍ അംഗങ്ങളാകുന്ന ചുമട്ടുതൊഴിലാളികള്‍ക്ക് ഭവന പദ്ധതിയിലും മറ്റും 60:40 അനുപാതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കുന്നു. കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്ത അസംഘടിത മേഖലയിലെ ചുമട്ടുതൊഴിലാളികള്‍ അക്ഷയ, പൊതുസേവന കേന്ദ്രങ്ങള്‍ വഴി പദ്ധതിയില്‍ അംഗങ്ങളാകണം. ഫോണ്‍- 0495 2366380.

Leave a Reply

Your email address will not be published.