കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം - The New Page | Latest News | Kerala News| Kerala Politics

കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം

കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്‌ക്കൊപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം.

കോഴിക്കോട് കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനുപോയ മറ്റൊരു വള്ളവും ഇന്ന് രാവിലെ മറിഞ്ഞിരുന്നു. ഗരുഡ എന്ന തോണിയായിരുന്നു മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ അസീസ്, ഷിനു, സന്തോഷ് എന്നിവർ കടലിലേയ്ക്ക് വീണു. സംഭവം കണ്ട മറ്റൊരു തോണിയിലുണ്ടായിരുന്നവർ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

Leave a Reply

Your email address will not be published.

Previous Story

കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍‍ജിങ് സ്‌റ്റേഷനുകളില്‍ പുതുക്കിയ നിരക്കുകള്‍‍ പ്രാബല്യത്തില്‍

Next Story

സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

Latest from Main News

രാമായണം പ്രശ്നോത്തരി ഭാഗം – 2

തുഞ്ചത്ത് എഴുത്തച്ഛൻ രചിച്ച അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആദ്യത്തെ കാണ്ഡത്തിൻ്റെ പേര്? ബാലകാണ്ഡം   ഏതു യാഗം നടത്തിയതിന്റെ ഫലമായിട്ടാണ് ദശരഥമഹാരാജാവിന് നാലു

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 18.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 18.07.2025.വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ 👉ജനറൽമെഡിസിൻ ഡോ.ഷമീർ വി.കെ 👉സർജറിവിഭാഗം ഡോ.പ്രിയരാധാകൃഷ്ണൻ 👉ഓർത്തോവിഭാഗം ഡോ.സിബിൻസുരേന്ദ്രൻ 👉കാർഡിയോളജി വിഭാഗം ഡോ.ഖാദർമുനീർ.

സംസ്ഥാനത്ത് 674 പേര്‍ നിപ സമ്പര്‍ക്കപ്പട്ടികയിൽ; കോഴിക്കോട്ട് 115

ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ 84 പേരെ സമ്പര്‍ക്കപ്പട്ടികയില്‍നിന്ന് ഒഴിവാക്കി വിവിധ ജില്ലകളിലായി 674 പേർ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതായി ആരോഗ്യവകുപ്പ് മന്ത്രി