പ്രസിദ്ധ സംഗീതജ്ഞൻ പാലക്കാട് പ്രേം രാജിനെ സംഗിത വിദ്യാർത്ഥികളും കലാകാരൻമാരും സുഹൃദ് സംഘവും ചേർന്ന് ആദരിക്കുന്നു. ജൂൺ 21 ലോക സംഗീത ദിനത്തിലായ് ആദരിക്കൽ ചടങ്ങ്. കൊയിലാണ്ടി ടൗൺ ഹാളിലായിരിക്കും പരിപാടി. പ്രേമൻ മാഷിനുള്ള ആദരവും ഉപഹാര സമർപ്പണവും പ്രിയ ഗായകൻ ജി.വേണുഗോപാൽ നിർവ്വഹിക്കും. സംഗീത കലാ സാംസ്കാരിക രംഗത്തുള്ളവരെ ഉൾപ്പെടുത്തിയായിരിക്കും ആദവ് പരിപാടി നടത്തുക.
തുടർന്ന് ജി.വേണുഗോപാലും മകനും, മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിക്കും ‘ പ്രേമൻ മാഷിന്റെ ശിഷ്യർ സംഗീത പരിപാടി അവതരിപ്പിക്കും.
കൊയിലാണ്ടിയിലെ അറിയപെടുന്ന ഗായകരെയും സംഗീതജ്ഞരെയും ഉൾക്കൊള്ളിച്ചുള്ള സംഗീത പരിപാടിയും സംഘടിപ്പിക്കും.
സംഗീത വിദ്യാർത്ഥികളും സംഗീതവും കലാരംഗത്തും പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ മ്യൂസിക് ക്യൂ (മൂസിക് കൊയിലാണ്ടി ), ശ്രദ്ധ സാമൂഹ്യ പാഠ ശാല എന്നിവരാണ് സംഘാടകർ.
Latest from Local News
മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും നൂതന സംവിധാനങ്ങളുമായി മൂടാടി ഗ്രാമപഞ്ചായത്ത്. ഖരമാലിന്യ സംസ്കരണത്തിനായി കണ്ടെയിനര് എംസിഎഫുകള്, മിനി എംസിഎഫുകള് എന്നിവ സ്ഥാപിച്ചുവരികയാണ് പഞ്ചായത്ത്.
കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ ചേര്ച്ചം കണ്ടി കുന്നോത്ത് കനാല് റോഡ് കൊയിലാണ്ടി നഗരസഭ ചെയര്പേഴ്സണ് സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കാനത്തില്
നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്മ്മാണത്തെ തുടര്ന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനില്ക്കുന്ന കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന് ദേശീയപാത അധികൃതർ തയ്യാറാവണം എന്നാവശ്യപ്പെട്ട്
പരപ്രവാൻ നാരാണത്ത് ഇരിങ്ങത് ആയിഷ ഹജ്ജുമ്മ (69) അന്തരിച്ചു. മംഗലാപുരം സുള്യ അരണതോട് വ്യവസായ പ്രമുഖൻ തെക്കിൽ ബാവ ഹാജിയുടെ ഭാര്യയാണ്.
ജീവനി പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം.ഗവ.കോളേജിൽ 2025-26 അദ്ധ്യയന വർഷത്തേക്ക് സൈക്കോളജി അപ്രൻ്റീസിനെ നിയമിക്കുന്നു. 2 ഒഴിവുകളാണ് നിലവിലുള്ളത്. നിയമിക്കപ്പെടുന്നവരിൽ ഒരാൾ