പന്തലായിനി നെയ്ത്തുകാരുടെ പരസ്പര സഹായസഹകരണസംഘം നൂറാം വാർഷികവും ഓഫീസ് ആൻഡ് ഷോറൂം കെട്ടിട ഉദ്ഘാടനവും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയുടെ വികസനത്തിനായി കേരളത്തിലെ ടൂറിസവുമായി ബന്ധപ്പെടുത്തി പദ്ധതികൾ ആവിഷ്കരിക്കും എന്നും പദ്ധതിയിൽ പന്തലായനിക്ക് മുൻഗണന നൽകുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ സംഘം പ്രസിഡണ്ട് കെ.കെ ദാസൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്, മുഖ്യാതിഥിയായിരുന്നു സംഘം മുൻ പ്രസിഡന്റുമാരായ ഇ.കെ. കൃഷ്ണൻ എൻ.കെ. നാരായണൻ മുൻ സെക്രട്ടറി പി. നാരായണൻ നിലവിൽ ജോലിചെയ്യുന്ന മുതിർന്ന നെയ്ത്ത് തൊഴിലാളികളായ എ.കെ നാരായണൻ , കെ.സി.പി. നാരായണൻ, പി.പി നാരായണി, പി.പി ദേവി എന്നിവരെ ആദരിച്ചു. മുൻ എം എൽ എ കെ. ദാസൻ, രത്നവല്ലി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ രഞ്ജിത്ത് ബാബു, എ.വി.ബാബു മനോജ് പയറ്റുവളപ്പിൽ, ടി .കെ ചന്ദ്രൻ, പി.വി.രാജൻ, രജീഷ് മാണിക്കോത്ത്, എസ് രവീന്ദ്രൻ, പി.സജീഷ്, പി.പി. ഷിജുകുമാർ എന്നിവർ സംസാരിച്ചു.