നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് മണ്ണിടിച്ചിൽ ഭീഷണി നിലനില്‍ക്കുന്ന കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ ദേശീയപാത അധികൃതർ തയ്യാറാവണം എന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നിർമ്മാണ പ്രവൃത്തി കരാർ അദാനിയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി. അരങ്ങാടത്തുള്ള ഓഫീസിന് മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു. സ്ത്രീകൾ അടക്കം നൂറുകണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു. മണ്ണിടിച്ചിൽ ഭീഷണിയുള്ള സ്ഥലത്ത് സോയിൽ നെയ്ലിങ്ങിന് പകരം കോൺക്രീറ്റ് വാൾ നിർമ്മിക്കുക, ഭീഷണി നിലനിൽക്കുന്ന മുഴുവൻ വീടുകളും ഏറ്റെടുക്കുക, സ്ഥലത്തെക്കുളള റോഡ് സൗകര്യം സര്‍ക്കാര്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചായിരുന്നു സമരം. നഗരസഭ കൗൺസിലർ കെ. എം. സുമതി അധ്യക്ഷയായി. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് എൻ. കെ. ഭാസ്കരൻ, പത്മനാഭൻ കൊല്ലം, വി.ടി. സുരേന്ദ്രൻ,നനടേരി ഭാസ്കരൻ,നകെ. കെ വൈശാഖ്, രാജൻ,നഷജിത്ത്, പ്രജീഷ് തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to
കക്കോടി: കൂടത്തുംപൊയിൽപരേതനായ ആഞ്ചേരി ഗോപാലൻ എന്നവരുടെ ഭാര്യ ലക്ഷ്മി ( 91 ) അന്തരിച്ചു. മക്കൾ രത്നകുമാരി ,ശോഭന ,ദിനേശൻ (വി.എച്ച്
കൊയിലാണ്ടി: അഴിമതിയിലും ധൂർത്തിലും മുങ്ങിക്കുളിച്ച പിണറായി സർക്കാറിന്റെ നാലാം വാർഷിക ദിനത്തിൽ യുഡിഎഫ് കരിദിനം ആചരിച്ചു കൊയിലാണ്ടി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ
മേപ്പയ്യൂർ: പിണറായി സർക്കാറിൻ്റെ ദൂർത്തിനും ദുർഭരണത്തിനും എതിരെ സർക്കാറിൻ്റെ നാലാം വാർഷികത്തിൽ യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ
നന്തി ടൗണിൽ ഒറ്റമഴക്ക് തന്നെ വെള്ളംകയറിയത് വ്യാപാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കി.അശാസ്ത്രീയമായ ദേശീയപാത നിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണം എന്ന് ആരോപിച്ച് വ്യാപാരിവ്യവസായി ഏകോപന