വടകര: ദേശീയ പാതയിൽ മീത്തലെ കണ്ണൂക്കരയിൽ കനത്ത മഴയിൽ മണ്ണിടിച്ച ഭാഗങ്ങളിൽ പ്രീ കാസ്റ്റ് റീ ഇൻഫോ സീഡ് എർത്ത് വാൽ (ആർ ഇ വാൽ) സ്ഥാപിക്കാൻ ആർ ഡി ഒ വിളിച്ചു ചേർത്ത ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടി, ആക്ഷൻ കമ്മിറ്റി ഭാര വാഹികൾ എന്നിവരുടെ യോഗം തീരുമാനിച്ചു. കിഴക്ക് ഭാഗത്ത് മണ്ണിടിച്ചൽ നടന്ന 80 മീറ്ററിലാണ് നിർമാണം നടക്കുക. ഇത് പൂർത്തിയായാൽ കേളുബസാറിൽ ഇതേ രീതി തുടരും. പടിഞ്ഞാറ് ഭാഗത്ത് ഏത് രീതി വേണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ദേശീയ പാത അതോററ്ററി വ്യക്തമാക്കി.
മീത്തലെ കണ്ണൂക്കര ആർ ഇ വാൽ പദ്ധതിയിൽ യോഗത്തിൽ ആശങ്ക ഉയർന്നിരുന്നു. എന്നാൽ ഇത് ശാസ്ത്രീയമാണെന്നാണ് ദേശീയ പാത അതോററ്ററി വാദം. സോയിൽ നെയിലിങ് പൂർണ്ണമായി ഉപേക്ഷിക്കണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. അഴിയൂർ മുതൽ മുരാട് വരെയുള്ള നിർമാണപ്രവൃത്തിയിലെ അപാകതകൾ യോഗത്തിൽ ചർച്ചയായി. കെ കെ രമ എം എൽ എ അധ്യക്ഷത വഹിച്ചു. ആർ.ഡി ഒ അൻവർസാദത്ത്, ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജിത്ത് , ഡി വൈ എസ് പി ആർ ഹരിപ്രസാദ് , എൻ എച്ച് ഏജിനിയർ രാജ് പാൽ, വി പി ഗോപാലകൃഷ്ണൻ, കെ വിപിൻ, പി ബാബുരാജ് , പ്രദീപ് ചോമ്പാല, കെ പി ജയകുമാർ , യു എ റഹീം, കെ ലീല, എന്നിവർ പ്രസംഗിച്ചു..