കെ.എ.എസ് കോളേജിൽ ഇംഗ്ലീഷ്, മലയാളം, കോമേഴ്‌സ് എന്നീ വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. നെറ്റ് യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55%മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാർഥികളെ പരിഗണിക്കുന്നതാണ്.
അഭിമുഖം താഴെ പറയുന്ന സമയക്രമത്തിൽ നടക്കുന്നതാണ്.
21/05/2025-ബുധൻ -10 am- മലയാളം
22/05/2025- വ്യാഴാഴ്ച -10 am- കോമേഴ്‌സ്
22/05/2025- വ്യാഴാഴ്ച -11.30- ഇംഗ്ലീഷ്
സ്ഥലം:കെ.എ.എസ് കോളേജ്, എംഎം സ്ട്രീറ്റ്, കൊയിലാണ്ടി.
എല്ലാ ഉദ്യോഗാർഥികൾക്കും അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിന് എത്തിചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക – 9846056638, 8075031668.