വ്യാജ പേയ്മെൻ്റ് ആപ്പുകൾ സജീവമാകുന്നു; മുന്നറിയിപ്പുമായി കേരള പോലീസ്

ഫോൺപേ, ഗൂഗിൾ പേ, പേടിഎം എന്നീ ഡിജിറ്റൽ പേയ്മെന്‍റ് ആപ്പുകൾക്ക് വ്യാജൻ ഇറങ്ങിയിട്ടുണ്ടെന്നും വ്യാപാരികൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നതായി പോലീസ് അറിയിക്കുന്നു.

സമീപകാലത്ത് വ്യാപാര സ്ഥാപനങ്ങളിൽ കൂടുതലും ഫോൺപേ, ഗൂഗിൾ പേ, പേടിഎംm എന്നീ ഡിജിറ്റൽ പെയ്മെന്റ് ആപ്പുകൾ വഴിയാണ് പണം സ്വീകരിക്കുന്നത്. എന്നാൽ ഈ ആപ്പുകളുടെ വ്യാജനും ഇപ്പോൾ സജീവമായിക്കൊണ്ടിരിക്കുന്നു. സാധനങ്ങൾ വാങ്ങിയതിനു ശേഷം തട്ടിപ്പുകാർ ഇത്തരം വ്യാജ ആപ്പുകൾ വഴി പണമിടപാട് നടത്തുകയും, പണം അയച്ചതായി സ്ഥാപന ഉടമയെ സ്ക്രീൻഷോട്ട് കാണിച്ചതിനുശേഷം കടന്നു കളയുകയും ചെയ്യുന്നു. തിരക്കുകൾക്കിടയിൽ പലപ്പോഴും പണം അക്കൗണ്ടിൽ വന്നുവെന്ന് ഉറപ്പിക്കാൻ സ്ഥാപന ഉടമകൾ ശ്രദ്ധിക്കാറില്ല. വ്യാജ ആപ്പുകൾ എല്ലാ രീതിയിലും ഒറിജിനലിനു സമാനമായി പ്രവർത്തിക്കുന്നതിനാൽ ഒറ്റനോട്ടത്തിൽ ഇതു വ്യാജനാണെന്ന് കണ്ടെത്താൻ സാധിക്കാതെ വരികയും, അഥവാ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് ഇടപാട് വൈകുന്നതെന്നും വിശ്വസിപ്പിക്കുന്നു. ഡിജിറ്റൽ പെയ്മെന്റ് വഴി കസ്റ്റമർ പണം നൽകിയാൽ തുക അക്കൗണ്ടിൽ എത്തിയെന്ന് കൃത്യമായി ഉറപ്പുവരുത്തേണ്ടതാണ് അല്ലാത്ത പക്ഷം വഞ്ചിക്കപെടാൻ സാധ്യതയേറെയാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്കുന്നു.

Leave a Reply

Your email address will not be published.

Previous Story

എഞ്ചിൻ തകരാർ മൂലം കടലിൽ അകപ്പെട്ട ബോട്ടും 30 മത്സ്യത്തൊഴിലാളികളെയും കരക്കെത്തിച്ചു

Next Story

കീഴരിയൂർ കുറുമയിൽത്താഴ പൊന്നാരക്കണ്ടി (എരുവാട്ട് മീത്തൽ മേപ്പയ്യൂർ) ഭാസ്കരൻ സൗദി അറേബ്യയിൽ അന്തരിച്ചു

Latest from Main News

മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ അഗ്നിബാധ: ജില്ലാ കളക്ടര്‍ യോഗം ചേര്‍ന്നു

കോഴിക്കോട് മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ ഞായറാഴ്ചയുണ്ടായ അഗ്നിബാധ സംബന്ധിച്ച് ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗിങ്ങിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം

5 മണിക്ക് സൈറൺ മുഴങ്ങും: സംസ്ഥാനത്ത് മുന്നറിയിപ്പ്

  വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന 4 ജില്ലകളിൽ വൈകിട്ട്

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു (28) ആണ് കൊല്ലപ്പെട്ടത്. 12:30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍

സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ്

കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം

കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.