കൊടുവള്ളി സബ് ആർടിഒയുടെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ കാര്യക്ഷമതാ പരിശോധന നടത്തുന്നു. 2025-26 അധ്യയന വർഷം ആരംഭി ക്കാനിരിക്കെയാണ് മോട്ടോർ വാഹനവകുപ്പിന്റെ നടപടി. ഈ മാസം 21-ന് ഓമശ്ശേരി പ്ലസന്റ് സ്കൂൾ മൈതാനത്തും 24-ന് വട്ടോളിപ്പറമ്പ് പരിസര ത്തും 28-ന് കൂടത്തായി സെയ്ന്റ് മേരീസ് സ്കൂളിലും വിശദമായ വാഹന പരിശോധന നടക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള വിദ്യാവാഹൻ ആപ്ലിക്കേഷൻ, അസൽ ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ മുഴുവൻ അസൽ രേഖകളും ഒപ്പം വാഹനങ്ങളുടെ എല്ലാസുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കി പരിശോധനയ്ക്ക് എത്തിക്കണമെന്നും കൊടുവള്ളി ജോയിന്റ് ആർടിഒ അറിയിച്ചു.