കൊയിലാണ്ടി: എഞ്ചിൻ തകരാർ കാരണം കടലിൽ അകപ്പെട്ട മീൻപിടുത്ത ബോട്ട് മറൈൻ എൻഫോെഴ്സ് കരയ്ക്ക് എത്തിച്ചു. ചൊവ്വാഴ്ച രാവിലെ എഴ് മണിയ്ക്കാണ് സംഭവം. ആലില കണ്ണൻ എന്ന ബോട്ടാണ് എഞ്ചിൻ തകരാറു മൂലം കടലിൽ അകപ്പെട്ടത്. ബേപ്പൂർ ഫിഷറീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മറൈൻ എൻഫോസ്‌മെന്റ് ഇൻസ്‌പെക്ടർ പി. ഷണ്മുഖന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സി പി ഒ ജീൻദാസ്, റസ്ക്യു ഗാർഡ് സുമേഷ് എന്നിവരാണ് കൊയിലാണ്ടി ഹാർബറിൽ നിന്നും രക്ഷപ്രവർത്തത്തിനായി പോലീസ് ബോട്ടിൽ പോയി ബോട്ടിനെയും അതിലെ 30 തൊഴിലാളികളെയും സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ തിരിച്ചെത്തിച്ചത്.
