ബാലുശ്ശേരി ഡോ. ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, മലയാളം, ഇക്കണോമിക്‌സ്, കോമേഴ്‌സ്, ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, ഹിന്ദി വിഷയങ്ങളില്‍ അതിഥി അധ്യാപക നിയമനം. നിശ്ചിത യോഗ്യതയുള്ള, കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളും പകര്‍പ്പുമായി കൂടിക്കാഴ്ചക്കെത്തണം. പിഎച്ച്ഡി/എംഫില്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന.
ഇന്റര്‍വ്യൂ തീയതി, സമയം, വിഷയം ക്രമത്തില്‍:
മേയ് 21 രാവിലെ 10.30 -കോമേഴ്‌സ്, 22ന് രാവിലെ 10.00 -മലയാളം, 10.30 -സ്റ്റാറ്റിസ്റ്റിക്സ്, 11.30 -മാത്തമാറ്റിക്‌സ്, 24ന് രാവിലെ 10.30 -ഇക്കണോമിക്‌സ്, 26ന് രാവിലെ 10.30 -ഇംഗ്ലീഷ്, 11.30 -ഹിന്ദി. ഫോണ്‍: 04962646342, 9188900236