കണ്ണൂർ: പയ്യാവൂരിൽ യുവാവിനെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി ആമിനത്തോട് നിധീഷ് ബാബു (28) ആണ് കൊല്ലപ്പെട്ടത്. 12:30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ എത്തിയ രണ്ടു പേര്‍ വീടിനോട് ചേര്‍ന്ന കൊല്ലക്കുടിലില്‍ എത്തി വാക്കുതര്‍ക്കം ഉണ്ടാക്കുകയും കൊല്ലക്കുടിലില്‍ തന്നെ ഉണ്ടായിരുന്ന വാക്കത്തി എടുത്ത് വെട്ടുകയുമായിരുന്നു.
തടയാന്‍ ചെന്ന നിധീഷ് ബാബുവിന്റെ ഭാര്യക്കും വെട്ടേറ്റു. ഗുരുതരമല്ല. വെട്ടിയ രണ്ടു പേരും ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു. സംഭവത്തിൽ പയ്യാവൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊലയാളികളെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഭാര്യ ശ്രുതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് കുട്ടികള്‍ ഉണ്ട് ഇവര്‍ക്ക്.