താമരശ്ശേരിയിൽ ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം

താമരശ്ശേരി : ലഹരി വിരുദ്ധ സമിതി പ്രവർത്തകർക്ക് നേരെ യുവാക്കളുടെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവിൽ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പരിക്കേറ്റ ഒമ്പതുപേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചുരം നാലാം വളവിലെ കടക്കകത്തുനിന്നും ദിവസങ്ങൾക്ക് മുമ്പ് ഏതാനും യുവാക്കൾ ലഹരി വസ്തു ഉപയോഗിക്കുന്നത് ലഹരി വിരുദ്ധ സമിതി പ്രവർത്തകർ എതിർത്തിരുന്നു.

രണ്ടു ദിവസം കഴിഞ്ഞ് ഇത് വീണ്ടും ആവർത്തിച്ചതോടെ ലഹരി വിരുദ്ധ സമിതി പ്രവർത്തകർ ഇവരെ ചോദ്യം ചെയ്തു. ഈ സംഘത്തിലുണ്ടായിരുന്നവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഘത്തിലെ രണ്ടുപേരെ യുവാക്കൾ മർദിക്കുകയായിരുന്നു. വിവരമറിഞ്ഞ് അടിവാരത്ത് നിന്നും കൂടുതൽ പ്രവർത്തകർ ചുരത്തിലെത്തി. തുടർന്ന് അക്രമിസംഘവുമായി വാക്കേറ്റമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published.

Previous Story

അതിശക്തമായ മഴയ്ക്ക് സാധ്യത; കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Next Story

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 70,000ന് മുകളില്‍

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ 

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി