.നന്തിയിൽ മതിൽ നിർമാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്ത് സജീവന്‍ (55) ആണ് മരിച്ചത്. ആറ് പേരാണ് തൊഴിലാളി സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
