കൂത്താളി പൈതോത്ത് വിവാഹം കഴിഞ്ഞ വിട്ടീൽ മോഷണം നടന്നതായി പേരാമ്പ്ര പോലീസിൽ പരാതി. കോറോത്ത് സദാനന്ദന്റെ വീട്ടിലാണ് കവർച്ച നടന്നത്. വിവാഹസമ്മാനമായി നൽകിയ പണമടങ്ങിയ കവറാണ് നഷ്ട്ടപ്പെട്ടത്. കവർ നിക്ഷേപിച്ച പെട്ടിയിലുണ്ടായിരുന്ന പണമാണ് കവർന്നത്. ലക്ഷങ്ങൾ നഷ്ടപ്പെട്ടതായി സംശയിക്കുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
വിവാഹ ശേഷം പണമടങ്ങിയ പെട്ടിയിലെ കവറുകൾ തുറന്ന് നോക്കാതെ വീട്ടിലെ ഓഫീസ് മുറിയിൽ സൂക്ഷിച്ചത് എടുത്തുകൊണ്ട് പോയി പണം കവർന്ന ശേഷം വയൽപ്രദേശത്തെ കുറ്റിക്കാടുകൾക്കിടയിൽ ഉപേക്ഷിക്കുകയായിരുന്നു. പന്തൽ ജോലിക്കാർ പെട്ടി കണ്ടപ്പോഴാണ് മോഷണ വിവരം വീട്ടുകാർ അറിയുന്നത്. വീട്ടിലെ പിൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അടുക്കള ഭാഗത്ത് കൂടിയാണ് മോഷ്ടാക്കൾ മുറിയിൽ കയറിയത് പേരാമ്പ്ര ഇൻസ്പക്ടർ പി.ജംഷീദിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി.