കോഴിക്കോട് നഗരത്തെ മണിക്കൂറുകളോളം മുൾമുനയിൽ നിറുത്തി കാലിക്കറ്റ് ടെക്സ്റ്റൈയിൽസിൽ ഉണ്ടായ തീപിടിത്തത്തിൽ ദുരൂഹത എന്ന് റിപ്പോർട്ട്. ഈ ഷോപ്പിന്റെ ഉടമകൾ തമ്മിലുള്ള തർക്കമാണോ തീപിടിത്തത്തിൽ കലാശിച്ചത് എന്ന് പൊലീസ് അന്വേഷിക്കും. ഇതിന് മുമ്പ് കടയുടെ പേരിൽ ഇരുവരും പരസ്യമായ തർക്കത്തിൽ ഏർപ്പെടുകയും ജെസിബി ഉപയോഗിച്ച് കട തകർക്കാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന റിപ്പോർട്ട്.