അഭിഭാഷകയെ മർദിച്ച കേസ് ; ബെയ്ലിൻ ദാസിന് ജാമ്യം

/

തന്റെ ജൂനിയർ ആയിരുന്ന യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ ആണ്  ജാമ്യം അനുവദിച്ചത്.  തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി പന്ത്രണ്ടാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകുന്നു എന്ന ഒറ്റവരി ഉത്തരവാണ് കോടതി പുറത്തിറക്കിയത്.

നേരത്തെ വഞ്ചിയൂര്‍ കോടതി ഈ മാസം 27 വരെ ഇയാളെ റിമാന്‍ഡ് ചെയ്തിരുന്നു. ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ ശക്തമായി എതിര്‍ത്തിരുന്നു. തൊഴിലിടത്തില്‍ ഒരു സ്ത്രീ മര്‍ദനത്തിനിരയായത് ഗൗരവമായ വിഷയമാണെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കരുതിക്കൂട്ടി യുവതിയെ മര്‍ദിക്കാന്‍ പ്രതി ശ്രമിച്ചിട്ടില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്.
യുവ അഭിഭാഷകയായ ശ്യാമിലിയെ മെയ് 13 നായിരുന്നു ബെയ്ലിൻ ദാസ് മർദിച്ചത്. മോപ്പ് സ്റ്റിക് കൊണ്ടായിരുന്നു മര്‍ദനം.ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കല്‍, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published.

Previous Story

നന്തിയിൽ മതിൽ നിർമാണത്തിനിടെ മതില്‍ തകര്‍ന്നുവീണ് തൊഴിലാളി മരിച്ചു

Next Story

മുല്ലപെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സർക്കാരിൻ്റെ അപേക്ഷ സുപ്രീംകോടതി അംഗീകരിച്ചു

Latest from Main News

കൊയിലാണ്ടിയിൽ മിനി ലോറിയും കാറും കൂട്ടിയിടിച്ച് 3 പേർക്ക് പരിക്ക്; ഒരാളുടെനില അതീവ ഗുരുതരം

കൊയിലാണ്ടിയിൽ മിനി ലോറിയും കാറും തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. മട്ടന്നൂർ

ജില്ലയിലെ സൈനിക കൂട്ടായ്മ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻ്റ് കെയർ മുംബൈ ഭീകരാക്രമണ അനുസ്മരണ ദിനം ആചരിച്ചു

ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫെൻസ് ട്രസ്റ്റ് ആൻ്റ് കെയർ മുംബൈ ഭീകരാക്രമണ ദിനാചരണം ആചരിച്ചു. കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപത്തു

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 27.11.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 27.11.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ ഡോ ഷജിത്ത്സദാനന്ദൻ .സർജറിവിഭാഗം ഡോ പ്രിയരാധാകൃഷ്ണൻ

മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു

കോഴിക്കോട് : പൊലീസുകാർ പ്രതികളായ മലാപറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. പൊലീസുകാർ ഇടപാടുകാരെ അപ്പാർട്ട്മെന്റിലേക്ക് എത്തിച്ചുവെന്നാണ് കുറ്റപത്രം.