കിണറിൽ വീണയാളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ കിണർ ആൾമറ കിട്ടുന്നതിനിടെ  25 അടി താഴ്ചയുള്ള വെള്ളമില്ലാത്ത കിണറിലേക്ക് തൊഴിലാളിയായ ബാബു വീണത്. ഇന്ന് രാവിലെ 9 മണിയോടുകൂടിയായിരുന്നു സംഭവം. 
വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി എമ്മിന്റെ നേതൃത്വത്തിൽ എത്തുമ്പോൾ വലതുകാൽ പൊട്ടിയതിനാൽ ഇയാൾക്കു മുകളിൽ കയറാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബിനീഷ് കെ ചെയർനോട്ടിന്റെ സഹായത്തോടു കൂടി കിണറിൽ ഇറങ്ങുകയും സ്ട്രക്ച്ചറിൽ കിടത്തി സ്ട്രക്ച്ചർ നോട്ട് ഉപയോഗിച്ച് റെസ്ക്യു നെറ്റുമായി ബന്ധിപ്പിച്ച് സേനാംഗങ്ങളുടെയും നാട്ടുകാരുടെയും സഹായത്തോടു മുകളിൽ എത്തിച്ചു.
പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിൽ കൊണ്ടുപോയി.

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനീഷ് കുമാർ പി കെ,നിധിപ്രസാദ് ഇ എം, ലിനീഷ് എം, സുജിത്ത് എസ് പി നവീൻ, ഹോംഗാർഡുമാരായ ബാലൻ ടി പി രാജേഷ് കെ പി,പ്രബീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.