കിഴക്കോത്ത് പരപ്പാറയിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ ഇനിയും കണ്ടെത്താനായില്ല . പരപ്പാറ ആയിക്കോട്ടിൽഅബ്ദുൽ റഷീദിന്റെ മകൻ അന്നൂസ് റോഷനെ (21)യാണ് ശനിയാഴ്ച വൈകിട്ട് നാലോടെ ഒരു സംഘം വീട്ടിൽ അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോയത്.അന്നൂസ് റോഷന്റെ ജേഷ്ഠ സഹോദരൻ അജ്മൽ റോഷൻ വിദേശത്താണ്. അജ്മലുമായി വിദേശത്ത് നടന്ന സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ടു പോകുന്നതിൽ കലാശിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം.
_വീട്ടിൽ കയറിയുള്ള ഭീഷണിയ്ക്ക് സംഘത്തിനെതിരെ കേസെടുത്തു; സംഭവത്തിൽ ഒരാൾ അറസ്റ്റിൽ ആയിട്ടുണ്ട്.
ഉത്തരമേഖല ഐജിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു
