സി. പി. എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇ എം. ദാമോദരൻ ( 63) വാഹനാപകടത്തിൽ മരിച്ചു. മാതൃഭൂമി, മനോരമ ദേശാഭിമാനി പത്രം ഏജൻ്റ് ആയ അദ്ദേഹം ഞായറാഴ്ച കാലത്ത് പത്രം വിതരണം നടത്തുന്നതിനിടെ കന്നൂര് അങ്ങാടിയിൽ വെച്ച് സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. ബാലുശ്ശേരി മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. കർഷകത്തൊഴിലാളി യൂണിയൻ മുൻ ഏരിയാ ജോയിൻ്റ് സെക്രട്ടറിയുമായിരുന്നു .ഭാര്യ : പുഷ്പാവതി ( മഹിളാ അസോസിയേഷൻ മേഖലാകമ്മിറ്റി അംഗം, ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സാക്ഷരതാ പ്രേരക് ). മക്കൾ : ദിപിൻ ( ഇന്ത്യൻ ആർമി ), ദീപ്തി.
മരുമക്കൾ : പ്രിൻസ് (കൂമുള്ളി), അശ്വതി (ഒള്ളൂര് ). അച്ഛൻ : പരേതനായ കൃഷ്ണൻ നായർ. അമ്മ : ലക്ഷ്മി അമ്മ. സഹോദരങ്ങൾ : ഇ.എം പ്രഭാകരൻ ( സി.പി.എം കന്നൂര് ലോക്കൽ കമ്മിറ്റി അംഗം) , രാധ കക്കഞ്ചേരി, സൗമിനി നാറാത്ത് വെസ്റ്റ്. മൃതദേഹം കന്നൂര് ഗവ. യു പി സ്കൂൾ പരിസരത്ത് പൊതുദർശനത്തിന് വെക്കുന്നതാണ്. സംസ്കാരം വൈകീട്ട് വീട്ടുവളപ്പിൽ
Latest from Local News
സ്വന്തമായി അടച്ചുറപ്പുള്ള കിടപ്പാടമെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ ആറ് കുടുംബങ്ങള്‍ക്ക് പതിനെട്ടര സെന്റ് ഭൂമി സൗജന്യമായി നല്കി കീഴരിയൂര്‍ നമ്പ്രത്തുകര പ്രശാന്തിയില്‍ രാധ
കൊയിലാണ്ടി: മുത്താമ്പി മണലൊടിയിൽ കമലകുമാരി (73) അന്തരിച്ചു. ഭർത്താവ് : പരേതനായ രാഘവൻ. മക്കൾ: ഷീബ (കൃഷ്ണ മേനോൻ മ്യൂസിയം കോഴിക്കോട്),
ചിങ്ങപുരം: ചിങ്ങപുരം നൊട്ടിക്കണ്ടി ദാമോദരൻ നായർ (77) അന്തരിച്ചു. സഹോദരങ്ങൾ കുഞ്ഞിരാമൻ നായർ (പുറക്കാട്) കുഞ്ഞികൃഷ്ണൻ നായർ, പരേതരായ കേളപ്പൻ നായർ,
കൊയിലാണ്ടി: കൊയിലാണ്ടി നഗര മധ്യത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡിലും,കാപ്പാട്-കൊയിലാണ്ടി ഹാര്‍ബര്‍ റോഡിലും യാത്ര അതി കഠിനമാകുന്നു. നന്തി മുതല്‍
കുറ്റ്യാടിയിൽ ഭീതി പരത്തിയ കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും . നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് വനം വകുപ്പ് ആനയെ പിടികൂടാൻ