വിനോദ സഞ്ചാരികളുടെ രക്ഷകനായ സംലോമി തോമസിന് യൂത്ത് കോൺഗ്രസ്‌ ആദരവ്

കക്കയം : ഉരക്കുഴിയുടെ സമീപത്തെ ശങ്കരൻ പുഴയിൽ കുളിക്കാനിറങ്ങി കയത്തിൽ പെട്ട സഞ്ചാരികളെ സ്വജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ ഇക്കോ ടൂറിസം ഗൈഡ് സലോമി തോമസിനെ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് കക്കയം ഡാം സൈറ്റ് സന്ദർശിക്കാനെത്തിയപതിനേഴംഗ സംഘത്തിലെ മൂന്ന് പേരാണ്‌ അപകടത്തിൽ പെട്ടത്.

പുഴയിൽ ഇറങ്ങി ഫോട്ടോയെടുത്ത് പിൻഭാഗത്തേക്ക് നടന്നപ്പോഴാണ് സംഘത്തിലെ ഒരു വിദ്യാർഥിനി കയത്തിൽ പെട്ടത്. തുടർന്ന് രക്ഷിക്കാനായി ശ്രമിച്ച രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. സംഘത്തിലെ ആർക്കും നീന്തൽ അറിയാത്ത സാഹചര്യമായിരുന്നു.കുറച്ച് മാറി ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്ന സലോമി തോമസ് ഓടിയെത്തി ജീവൻ പണയം വെച്ച് പുഴയിലേക്ക് എടുത്ത് ചാടി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. കക്കയം ബിഎഫ്ഒ വിജേഷ്, വാച്ചർ ശ്രീനിൽ എന്നിവരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഉരക്കുഴി മേഖലയിൽ ഇക്കോ ടൂറിസം ഗൈഡായി ജോലി ചെയ്യുന്ന സലോമി തോമസ് ജനപ്രിയ ഗൈഡായാണ് അറിയപ്പെടുന്നത്. ഈ കാലയളവിനുള്ളിൽ കേരളത്തിൽ മുഴുവൻ ജില്ലകളിൽ നിന്നുമുള്ളവരുമായും, സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരുമായി ഇവിടെയെത്തിയ ഓരോരുത്തരെയും സ്വീകരിച്ച് കഥകൾ പറഞ്ഞു കൊടുക്കുന്നതിൽ ഇദ്ദേഹം കാണിക്കുന്ന താൽപര്യം ശ്രദ്ധേയമാണ്. കക്കയത്തിന്റെ പ്രകൃതി ഭംഗി പോലെ തന്നെ ഇവിടെയെത്തുന്ന സഞ്ചാരികളുടെ ഹൃദയത്തിലിടം നേടുന്ന പേര് കൂടിയായി സലോമി മാറിയിട്ടുണ്ട്.

ആദരിക്കൽ ചടങ്ങിൽ ഡിസിസി സെക്രട്ടറി അഗസറ്റിൻ കാരക്കട ഉപഹാരം കൈമാറി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ജോസ് വെളിയത്ത്, ജെറിൻ കുര്യാക്കോസ്, സരീഷ് ഹരിദാസ്, ഷാജു കാരക്കട, സിമിലി ബിജു, ഗാൾഡിൻ കക്കയം, ആജിൽ കക്കയം, ഷാനു ദുജ, സി.എം.റിഷാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

പൊതുവിദ്യാഭ്യാസം ശക്തിപ്പെടൽ നാടിന്റെ പുരോഗതിക്ക് അനിവാര്യം: അഡ്വ പി.ഗവാസ്

Next Story

കോഴിക്കോട് നഗരത്തിൽ തീപിടുത്തം നിയന്ത്രണ വിധേയമായില്ല

Latest from Local News

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ 

കൗതുക കാഴ്ചയൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘കുട്ടി തെരഞ്ഞെടുപ്പ് ‘

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി സ്കൂളിൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ മാതൃക ഉപയോഗിച്ച് നടത്തിയ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. കഴിഞ്ഞ രണ്ടാഴ്ചക്കാലമായി