കണ്ണാടിപൊയിൽ: പനങ്ങാട് ഗ്രാമപഞ്ചായത്ത് കുറുമ്പൊയിൽ രണ്ടാം വാർഡിൽപ്പെട്ട കാന്തലാട് മലയിൽ നിന്നും ഗ്രാമ പഞ്ചായത്ത് അംഗം കെ ടി നിഷയുടെ നേതൃത്വത്തിൽ വ്യാജ ചാരായ വേട്ട. എക്സൈസിൻ്റെ സഹായത്തോടെയായിരുന്നു പരിശോധന. താമരശ്ശേരി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ( ഗ്രേഡ്) സുനിൽകുമാർ, പ്രിവേന്റീവ്ഓഫീസർ മാരായ അജീഷ്, ഷിതിൻ എന്നിവരോടൊപ്പം കാവൽ വളന്റിയർ മാരായ കെ സി ബാബു, പി എം സത്യൻ, കെ എം ലിനീഷ് കുമാർ, എൻ കെ രാജേഷ്, വി പ്രതിഭ, ടി എ ഷീജ,കെ ഗീത, പി കെ സരള, എന്നിവരും ചേർന്ന് നടത്തിയ തിരച്ചിലിൽ 50 ലിറ്റർ നാടൻ ചാരായവും 600 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു.