പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂരിലൂടെ തകർത്ത ഇന്ത്യൻ സൈനികർക്കും നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കൊയിലാണ്ടിയിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. യാത്ര പൂർവ്വ സൈനിക പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി മുരളീധര ഗോപാൽ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പൂർവ്വ സൈനികരായ വീട്ടി രാധാകൃഷ്ണൻ ഷാജി വൃന്ദാവനം ,വിശ്വൻ എന്നിവർ നേതൃത്വം നൽകി.കൊയിലാണ്ടി മുൻസിപ്പാലിറ്റി കൗൺസിലർ കെ കെ വൈശാഖ് അധ്യക്ഷതവഹിച്ചു. എസ് ആർ ജയ്കിഷ്, അഡ്വ വി സത്യൻ, വി കെ ജയൻ ,ജിതേഷ് കാപ്പാട്,അതുൽ പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി
