മേപ്പയ്യൂർ: പൊതു വിദ്യാഭ്യാസത്തിന്റെ ശക്തിപ്പെടൽ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുറപ്പുവരുത്താനും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലും കേരളം പ്രതിജ്ഞാബദ്ധമാന്നെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തല മികവഴക് പുരസ്കാരം നേടിയ മേപ്പയ്യൂർ എൽ.പി.സ്കൂൾ അധ്യാപിക വി.കെ. വിൻസിക്കുള്ള അനുമോദനവും എസ്.എസ്.എസ്.എൽ.സി, എൻ.എം. എം എസ്, എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.പി. രമ്യ അധ്യക്ഷയായി. എസ്.എസ്.എ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ ടി.പി. കലാധരൻ മുഖ്യപ്രഭാഷണം നടത്തി മേലടി ബി.പി.സി എം.കെ.രാഹുൽ, പ്രധാനാധ്യാപിക പി.കെ. ഗീത, മാനേജർ സി.ടി.അബ്ദുൾ ഗഫൂർ, റാബിയ എടത്തിക്കണ്ടി, കെ.കുഞ്ഞിക്കണ്ണൻ, സി.എം. ബാബു, മുജീബ് കോമത്ത്, നിഷാദ് പൊന്നംങ്കണ്ടി, കെ. സിറാജ്,വി.കെ. വിൻസി, പി.കെ. സത്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, കൊക്കോ കൊക്കരക്കോ നാടകം എന്നിവ അരങ്ങേറി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 08 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
കൊടുവള്ളി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ ജ്വല്ലറി ഉടമ മരിച്ചു. കിഴക്കോത്ത് പൂളക്കമണ്ണിൽ താമസിക്കും കാരകുന്നുമ്മൽ ബാബുരാജ് (58)
കൊയിലാണ്ടി ദേശീയപാതയിലെ ഈ കുഴി ആര് നികത്തും? യാത്രക്കാർ ചോദിക്കുന്നു. കൊയിലാണ്ടി പുതിയ നഗരസഭാ ഷോപ്പിംഗ് കോംപ്ലസിനു മുൻ വശമാണ് ടൈലുകള്
നന്മണ്ട 14ൽ കുന്നത്തെരു തെക്കെ ഒടിയിൽ (സംഗമം) സുകുമാരൻ നായർ (75) അന്തരിച്ചു. കോഴിക്കോട് കോർപ്പറേഷൻ റിട്ടയേർഡ് ബിൽഡിംഗ് ഇൻസ്പെക്ടർ ആയിരുന്നു.
സ്ക്കൂൾ മൈതാനത്ത് അപകടകരമാവിധം കാറോടിച്ച 16 കാരനെതിരെ നടപടിയുമായി എംവിഡി. പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക്







