പൊതുവിദ്യാഭ്യാസം ശക്തിപ്പെടൽ നാടിന്റെ പുരോഗതിക്ക് അനിവാര്യം; അഡ്വ പി.ഗവാസ്

 

മേപ്പയ്യൂർ: പൊതു വിദ്യാഭ്യാസത്തിന്റെ ശക്തിപ്പെടൽ നാടിന്റെ പുരോഗതിക്ക് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ് പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരമുറപ്പുവരുത്താനും ഭൗതിക സൗകര്യം മെച്ചപ്പെടുത്തുന്നതിലും കേരളം പ്രതിജ്ഞാബദ്ധമാന്നെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന തല മികവഴക് പുരസ്കാരം നേടിയ മേപ്പയ്യൂർ എൽ.പി.സ്കൂൾ അധ്യാപിക വി.കെ. വിൻസിക്കുള്ള അനുമോദനവും എസ്.എസ്.എസ്.എൽ.സി, എൻ.എം. എം എസ്, എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പി.ടി.എ പ്രസിഡന്റ് എ.പി. രമ്യ അധ്യക്ഷതവഹിച്ചു. എസ്.എസ്.എ മുൻ സംസ്ഥാന പ്രോഗ്രാം ഓഫീസർ ടി.പി. കലാധരൻ മുഖ്യപ്രഭാഷണം നടത്തി. മേലടി എ ഇ ഒ പി. അസീസ്, മേലടി ബി.പി.സി എം.കെ.രാഹുൽ, പ്രധാനാധ്യാപിക പി.കെ. ഗീത, സ്കൂൾ മാനേജർ സി.ടി.അബ്ദുൾ ഗഫൂർ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർപേഴ്സൺ വി.പി.രമ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ മാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, ഗ്രാമപ്പായത്തംഗം റാബിയ എടത്തിക്കണ്ടി, കെ.കുഞ്ഞിക്കണ്ണൻ, സി.എം. ബാബു, മുജീബ് കോമന്ത്, നിഷാദ് പൊന്നംങ്കണ്ടി, ബൈജു കൊളോറത്ത്, കെ. സിറാജ്,വി.കെ. വിൻസി, പി.കെ. സത്യൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, കൊക്കോ കൊക്കരക്കോ നാടകം എന്നിവ അരങ്ങേറി.

 

Leave a Reply

Your email address will not be published.

Previous Story

വാർഡ് അംഗത്തിൻ്റെ നേതൃത്വത്തിൽ വ്യാജ ചാരായ വേട്ട

Next Story

ജല്‍ ജീവന്‍ മിഷന്‍: പഞ്ചായത്തുകള്‍ തുക കൈമാറാത്തത് പദ്ധതിയെ ബാധിക്കുന്നു -ജില്ലാ കളക്ടര്‍

Latest from Local News

മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു

മേപ്പയ്യൂർ: മേപ്പയൂരിലെ കമ്മൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന ടി.കെ. കണ്ണൻ്റെ 54ാമത് ചരമദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സി പി ഐ

ചെങ്ങോട്ടുകാവ് എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി റേഷൻ ഷാപ്പ് ലൈസൻസി നടുക്കണ്ടി ബാലകൃഷ്ണൻ (62) അന്തരിച്ചു. ഭാര്യ:രാധ. മക്കൾ:അതുൽ കൃഷ്ണ, ആദിത്യ. സഹോദരങ്ങൾ ശങ്കരൻ,

പറശ്ശിനിക്കടവിൽ വാഹനാപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു

മൂടാടി : വീമംഗലം, ഒന്നര വർഷം മുൻപ് പറശ്ശിനിക്കടവിൽ വെച്ച് ട്രാവലർ ഇടിച്ച് അബോധാവസ്ഥയിൽ കിടപ്പിലായിരുന്ന ജയശ്രീ താഴെ ചെള്ളങ്ങാട്ട് (54)മരണമടഞ്ഞു.

msf കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം : പ്രസിഡണ്ട് ഫസീഹ് പുറക്കാട് ജനറൽ സെക്രട്ടറി റഫ്ഷാദ് വലിയമങ്ങാട് ട്രഷറർ ഫർഹാൻ പൂക്കാട്

കൊയിലാണ്ടി : രണ്ട് മുനിസിപ്പാലിറ്റിയും നാല് പഞ്ചായത്തും ഉൾപ്പെട്ട കിടക്കുന്ന കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ msf ന് പുതിയ നേതൃത്വം. ഐക്യം

ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഇനി വയോജന സൗഹൃദ പഞ്ചായത്ത്

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വയോജന ഗ്രാമ പഞ്ചായത്തായി പ്രഖ്യാപനം നടന്നു വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ