കൊയിലാണ്ടി : വിദ്യാർത്ഥികൾക്കിടയിലെ ലഹരിവ്യാപനം തടയാൻ സ്കൂളുകളിലും കാമ്പസുകളിലും ലഹരി വിരുദ്ധ സ്കോഡുകൾ കാര്യക്ഷമമാക്കുകയും വിദ്യാർത്ഥികൾക്കിടയിൽ ആർദ്രതയും സഹാനുഭൂതിയും വളർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വിസ്ഡം സ്റ്റുഡൻ്റ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മറൈസ് മോറൽ സ്കൂൾ ഉദ്ഘാടന സംഗമം അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികൾക്കിയിൽ വർധിച്ചു വരുന്ന അക്രമവാസനയും കുറ്റകൃത്യങ്ങളും ഇല്ലായ്മ ചെയ്യാൻ ധാർമ്മിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തലാണ് പരിഹാരമെന്നും സമ്മറൈസ് അഭിപ്രായപ്പെട്ടു. അവധിക്കാലം അറിവിൻ തണലിൽ എന്ന സന്ദേശത്തിലാണ് ഈ വർഷം സമ്മറൈസ് മോറൽ സ്കൂൾ സംഘടിപ്പിച്ചത്. കൊയിലാണ്ടി CH ഓഡിറ്റോറിയത്തിൽ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ ജമാൽ മദനി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്പ്രസിഡണ്ട് ജസ്മിൽ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് NN സലീം, ഫഹീം അത്തോളി, ഫൗസാൻ , അമൽ ജമാൽ,എന്നിവർ ആശംസ പ്രസംഗം നടത്തി. മണ്ഡലം സെക്രട്ടറി അമിൽ സ്വാഗതവും, ബഹീജ് കാപ്പാട് നന്ദിയും പറഞ്ഞു