കൊയിലാണ്ടിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: എംഡിഎംഎയുമായി പെരുവട്ടൂർ താറ്റു വയൽക്കുനി സന്തോഷിനെ പോലീസ് പിടികൂടി 8.67 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. വാഹന പരിശോധന നടത്തുമ്പോൾ സ്കൂട്ടറിൽ ഉണ്ടായിരുന്ന ബാഗിന്റെ ഉള്ളിൽ നിന്നാണ് MDMA കണ്ടെത്തുന്നത്. കോഴിക്കോട് റൂറൽ എസ്പി ബൈജുവിൻ്റെ നിർദ്ദേശ പ്രകാരം ഡിവൈഎസ്പി ഹരിപ്രസാദ്, പോലീസ് ഇൻസ്പെക്ടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐമാരായ രാജീവൻ, രഞ്ജിത്ത്, അരുൺകുമാർ, എഎസ്ഐ ബിജു വാണിയംകുളം, അനഘ, ഡ്രൈവർ ഗംഗേഷ്, ഡാൻസാഫ് അംഗമായ ശോഭിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published.