ഈന്ത് മരങ്ങൾ വംശനാശത്തിന്റെ വക്കിൽ. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു എസ്‌ വൈ എസ്‌

കോഴിക്കോട്: ഇലകളെല്ലാം വാടിക്കരിഞ്ഞു അപൂർവ്വ രോഗത്തിന് കീഴടങ്ങി കൊണ്ടിരിക്കുന്ന ഈന്ത് മരങ്ങളുടെ വംശനാശം തടയുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് എസ്‌ വൈ എസ്‌.
സൈകാഡ് സ്കെയിലുകൾ അഥവാ ശൽക്ക കീടങ്ങൾ എന്നറിയപ്പെടുന്ന ചെറിയ പ്രാണികൾ ഈന്തപ്പനയുടെ നീര് തിന്ന് നശിപ്പിക്കുകായാണ് ചെയ്യുന്നത്. തത്ഫലമായി നീരുണങ്ങി ഓലകൾ കരിഞ്ഞുണങ്ങുന്നു. മലബാർ മേഖലയിൽ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയുടെ വടക്ക് ഭാഗങ്ങളിൽ ആണ് ഈന്ത് മരങ്ങൾ കൂടുതലായി കാണപ്പെടുന്നത്.

ഈന്ത് ഒരു വാണിജ്യ വിള അല്ലാത്തതിനാല്‍ വലിയ കോലാഹലമോ ഈന്ത് സംരക്ഷണ ജാഥകളോ സംഘടിപ്പിക്കപ്പെട്ടിട്ടില്ല. എന്നാൽ ഈ നിസംഗത തുടരുന്നത് നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഔഷധ വൃക്ഷത്തെ എന്നെന്നേക്കുമായി നശിപ്പിക്കും.
രോഗബാധിത മരങ്ങളുടെ ഇലകൾ മുറിച്ചെടുത്ത് തീയിട്ടും മരങ്ങളിൽ സോപ്പ് ലായനി തളിച്ചുമെല്ലാം കീടങ്ങളെ ഒരു പരിധി വരെ തുരത്താൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. എന്നാൽ കാറ്റിലൂടെ അതിവേഗം പടരുന്ന രോഗത്തെ ഇങ്ങനെ ഒറ്റപ്പെട്ട പരിഹാരമാർഗങ്ങളിലൂടെ പ്രതിരോധിക്കാനാവില്ല. പകരം പ്രാദേശിക ഭരണകൂടങ്ങളോ കൃഷി വകുപ്പൊ മുൻ കൈ എടുത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ഇത് സംബന്ധമായി കൃഷി വകുപ്പിനും മുഖ്യമന്ത്രിക്കും നിവേദനം നൽകിയതായി എസ്‌ വൈ എസ്‌ കോഴിക്കോട് നോർത്ത് ജില്ല ഭാരവാഹികൾ അറിയിച്ചു.
അതോടൊപ്പം കൃഷിവകുപ്പുമായി സഹകരിച്ചു പ്രതിരോധ പ്രവർത്തനങ്ങൾക്ക് എസ്‌ വൈ എസ്‌ സാന്ത്വനം ടീം നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

ഇത് സംബന്ധമായി ചേർന്ന യോഗത്തിൽ ജില്ല പ്രസിഡന്റ് മുനീർ സഖാഫി ഓർക്കാട്ടേരി അധ്യക്ഷത വഹിച്ചു. സാമൂഹിക കാര്യ സെക്രട്ടറി അബ്ദുലത്തീഫ് വാളൂർ, സാന്ത്വനം സെക്രട്ടറി യൂസുഫ് ലത്തീഫി സംസാരിച്ചു. സി കെ റാഷിദ്‌ ബുഹാരി, കെ അബ്ദു റഹ്‌മാൻ സഖാഫി, അബ്ദുൽ ഹകീം കാപ്പാട്
അബ്ദുൽ കരീം നിസാമി അസ്‌ലം സഖാഫി, സംബന്ധിച്ചു. ടി കെ റിയാസ് സ്വാഗതവും ഫാറൂഖ് വാണിമേൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

പയ്യോളി മണ്ഡലം 12, 13 ഡിവിഷൻ മഹാത്മ കുടംബ സംഗമം സംഘടിപ്പിച്ചു

Next Story

ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍

Latest from Local News

കൊല്ലം കുന്ന്യോറമലയിലെ മണ്ണിടിച്ചില്‍ ഭീഷണി,സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനം വേണം

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തെ തുടര്‍ന്ന് അപകട ഭീഷണി നിലനില്‍ക്കുന്ന കൊല്ലം കുന്ന്യോറമലയിലെ അവശേഷിക്കുന്ന ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നാവശ്യം

എസ്എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ജീവനക്കാരന്റെ മകളെ കല്ലാനോട്‌ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു.

കൂരാച്ചുണ്ട് : എസ്എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ജീവനക്കാരന്റെ മകൾ അന്ന ഫിയോനയെ കല്ലാനോട്‌ സർവീസ് സഹകരണ

കൊയിലാണ്ടി നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം ‘പൊലിമ 2025’ നടത്തി

കൊയിലാണ്ടി നഗരസഭയിലെ 10ാം വാർഡ് കുടുബശ്രീ കലോൽസവം ‘പൊലിമ 2025’ നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ്