കൂരാച്ചുണ്ട് : എസ്എസ്‌എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ജീവനക്കാരന്റെ മകൾ അന്ന ഫിയോനയെ കല്ലാനോട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് പ്രസിഡന്റ് ജോൺസൻ എട്ടിയിൽ ഉപഹാരം കൈമാറി. സെക്രട്ടറി ട്വിങ്കിൾ കെ ചാണ്ടി, വൈസ് പ്രസിഡന്റ് മുഹമ്മദ് ഞാറുമ്മൽ, ഡയറക്ടർമാരായ ഡൊമിനിക് വെട്ടിക്കാട്ട്, ജോർജ് വള്ളിക്കാട്ടിൽ, ജോൺസൻ കക്കയം, സാജിത ചീനിക്കൽ, ഷൈനി ബിനു, ജോസ്ബിൻ കുര്യാക്കോസ്, ജ്യോതിഷ് രാർപ്പൻകണ്ടി, ശ്വേത ജിൻസ്, ജീവനക്കാരായ നിക്സൺ പറപ്പള്ളിൽ, ബിനേഷ് സ്കറിയ, ബ്രിജേഷ് എളംബ്ലാശേരിയിൽ, കെ.കെ.മുനീർ എന്നിവർ സംസാരിച്ചു.
