അരിക്കുളം: പിണറായി സർക്കാറിൻ്റെ കർഷക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരിക്കുളം കൃഷിഭവന് മുൻപിൽ ധർണ നടത്തി. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. ശ്രീകുമാർ ആധ്യക്ഷ്യം വഹിച്ചു. ആർ.കെ. രാജീവൻ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു പറമ്പടി,പി. കുട്ടിക്കൃഷ്ണൻ നായർ, കെ.കെ. ബാലൻ, പി.എം. രാധ ,ടി.ടി. ശങ്കരൻ നായർ എന്നിവർ പ്രസംഗിച്ചു. ശ്രീധരൻ കണ്ണമ്പത്ത് സ്വാഗതവും അനിൽ കുമാർ അരിക്കുളം നന്ദിയും പറഞ്ഞു. യു. അശോകൻ, പത്മനാഭൻ പുതിയേടത്ത്, മോഹൻദാസ് ചാത്തോത്ത് നേതൃത്വം നൽകി.
