പാലേരി : അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് എന്ന പ്രമേയത്തിൽ നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് കുയിമ്പിൽ ശാഖ കമ്മിറ്റി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അനിവാര്യതയും കണക്കിലെടുത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുക എന്ന ലക്ഷ്യത്തോടെ 30 തോളം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്തു.
വിതരണോദ്ഘാടനം മസ്കത്ത് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ കെ തങ്ങൾ നിർവഹിച്ചു. ഇക്ബാൽ ഹസനി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങൾ, യൂത്ത് ലീഗ് പേരാമ്പ്ര മണ്ഡലം ജന :സെക്രട്ടറി ശിഹാബ് കന്നാട്ടി, പഞ്ചായത്ത് ജന :സെക്രട്ടറി സിദ്ധീഖ് തൊണ്ടിയിൽ, കെ.സിദ്ധീഖ് തങ്ങൾ, എം.മൂസ മാസ്റ്റർ, പി.കെ ഹമീദ്,കെ.കെഅലി മാസ്റ്റർ, കെ കെ അമ്മദ്, വഹീദ പാറേമ്മൽ,പിഎം അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു. നസീഫ് റഹ്മാനി സ്വാഗതവും അസീം പിഎം നന്ദിയും പറഞ്ഞു.