കൊയിലാണ്ടി:എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ. 14 യുഎസ് എസും 9 എൽഎസ് എസും അടക്കം 23 കുട്ടികൾ മികച്ച വിജയം നേടിയ കന്നൂർ ഗവൺമെന്റ് യുപി സ്കൂളിൽ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് വിജയഭേരി വിജയാഹ്ളാദ ഘോഷയാത്ര നടത്തി. അനുമോദന സദസ്സ് വാർഡ്കൗൺസിലർ ഗീത പുളിയാറയിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സന്തോഷ് പുതുക്കുടി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പി കെ അരവിന്ദൻ, കെ സി ഇബ്രാഹിം, സ്മിത, പി. ഷാജി, രതീന, ഷിബിന, ജിഷി, സബിത, സിനി, സുഷിത എന്നിവർ പ്രസംഗിച്ചു.
എൽഎസ്എസ് ലഭിച്ചവർ
1. വിഘ്നേഷ്
2. ശ്രിയാൻ ദാമോദർ
3. ശ്രാവണ കിഷോർ
4. റിതിക
5. പാർണിക പത്മ
6. ഹിന ഫാത്തിമ
7. അലൻകൃത
8. ഫാത്തിമ മെഹറിൻ
9.രേവന്ത് നമ്പ്യാർ
യു എസ് എസ് ലഭിച്ചവർ
1. പവൻ രാജ്
2.അഭിനന്ദന
3. ആയിഷ ഫഹ്മിയ
4.ധനഞ്ജീവ
5.ഇഷ ഫാത്തിമ
6.ഇൻഷ ഫാത്തിമ
7. ജെൻസ റിയാസ്
8. നവന്യ ബിനീഷ്
9. ശ്രേയ ജിതേഷ്
10. അഭയ് കൃഷ്ണ
11. ലിയ ലക്ഷ്മി
12.നിയ നസ്രിൻ
13.റൈബ ഷെറിൻ
14.റിദ ഫാത്തിമ