മലപ്പുറം കാളിക്കാവിലെ യുവാവിനെ കൊന്നത് സൈലന്റ് വാലിയിലെ നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കടുവയുടെ ദൃശ്യം ക്യാമറിയിൽ പതിഞ്ഞിട്ടുണ്ട് വിവരം. യുവാവിനെ ആക്രമിച്ച അതേസ്ഥലത്തുതന്നെയാണ് കടുവയെ കണ്ടതെന്നും വനം വകുപ്പ് അറിയിച്ചു. കടുവ വനം വകുപ്പിന്റെ ഡാറ്റയിലുള്ളതാണെന്നും വനം വകുപ്പ് അറിയിച്ചു. വ്യാഴാഴ്‌ച പുലർച്ചയോടെയാണ് കല്ലാമൂല സ്വദേശി കളപ്പറമ്പിൽ ഗഫൂറലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.