റസ്റ്ററന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം; മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം

 

മസ്കറ്റ് : ബൗഷറിലെ റസ്റ്ററന്റ്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി ദമ്പതികൾക്ക് ദാരുണാന്ത്യം. റസ്റ്ററന്റിന് മുകളിലത്തെ കെട്ടിടത്തിൽ താമസിച്ചിരുന്ന കണ്ണൂർ തലശ്ശേരി ആറാം മൈൽ സ്വദേശികളായ വി. പങ്കജാക്ഷൻ (59), ഭാര്യ കെ. സജിത(53) എന്നിവരാണ് മരിച്ചത്.ശനിയാഴ്‌ച പുലർച്ചെയാണ് അപകടം.

സ്ഫോടനത്തെ തുടർന്ന് വാണിജ്യ റെസിഡൻഷ്യൽ കെട്ടിടം ഭാഗികമായി തകർന്നുവീണു. പാചക വാതക ചോർച്ചയെത്തുടർന്നുണ്ടായ സ്ഫോടനമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക തെളിവുകൾ സൂചിപ്പിക്കുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി വിശദമാക്കി. മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തി.വർഷങ്ങളായി ഒമാനിലുള്ള പങ്കജാക്ഷനും സജിതയും വിവിധ കമ്പനികളിലായി അക്കൗണ്ടന്റായി ജോലി ചെയ്‌തുവരികയായിരുന്നു. ഇവർക്കുള്ള ഏക മകൾ ചെന്നൈയിലാണുള്ളത്

Leave a Reply

Your email address will not be published.

Previous Story

എൽ എസ് എസ്, യു എസ് എസ് പരീക്ഷയിൽ മികച്ച വിജയം നേടി കന്നൂർ ഗവൺമെന്റ് യുപി സ്കൂൾ

Next Story

മേലൂർ വലിയവീട്ടിൽ സാവിത്രി അന്തരിച്ചു

Latest from Main News

ആയുധങ്ങളുമായി കാറിലെത്തി കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി

ആയുധങ്ങളുമായി കാറിലെത്തി കോഴിക്കോട് കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ അനൂസ് റോഷനെയാണ് (21) തട്ടിക്കൊണ്ടുപോയത്.  കെ

കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ ‘കേരള കെയർ’ സേവനവുമായി  സംസ്ഥാന സർക്കാർ

  കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനവുമായി  സംസ്ഥാന സർക്കാർ. സാന്ത്വന ചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക

ഗഫൂറലിയെ കൊന്നത് സൈലന്റ് വാലിയിലെ കടുവ

  മലപ്പുറം കാളിക്കാവിലെ യുവാവിനെ കൊന്നത് സൈലന്റ് വാലിയിലെ നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കടുവയുടെ ദൃശ്യം ക്യാമറിയിൽ പതിഞ്ഞിട്ടുണ്ട്

സർക്കാർ ഉദ്യോഗസ്ഥർ മൂന്ന് മാസത്തിലധികം അവധിയിൽ പോയാൽ ഉടൻ ഒഴിവ് നികത്തും ; ഉത്തരവ് ഇറക്കി കേരള സർക്കാർ

 സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ ദിവസം അവധിയിൽ പോയാൽ അവരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാം. ഇത് സംബന്ധിച്ച് കേരള സർക്കാർ