ഇനി മുതല്‍ നവജാത ശിശുക്കള്‍ക്കും ആധാര്‍

ഇനിമുതല്‍ നവജാത ശിശുക്കള്‍ക്ക് ആധാറിന് എന്റോള്‍ ചെയ്യാനാകും. അഞ്ചു വയസ്സുവരെയുള്ള കുട്ടികളുടെ ആധാര്‍ എന്റോള്‍മെന്റ് സമയത്ത് ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചയുടന്‍ ആധാര്‍ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കുന്നത് സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കും. അഞ്ചാം വയസിലും പതിനഞ്ചാം വയസിലും ബയോമെട്രിക്സ് നിര്‍ബന്ധമായും പുതുക്കണം. അഞ്ചാം വയസ്സിലെ പുതുക്കല്‍ ഏഴു വയസ്സിനുള്ളിലും 15 വയസ്സിലെ പുതുക്കല്‍ 17 വയസ്സിനുള്ളിലും നടത്തിയാല്‍ മാത്രമേ പുതുക്കല്‍ സൗകര്യം സൗജന്യമായി ലഭിക്കൂ. പുതുക്കല്‍ നടത്താത്തവ അസാധുവായേക്കും.

കൃത്യസമയത്ത് ബയോമെട്രിക് പുതുക്കല്‍ നടത്തിയാല്‍ നീറ്റ്, ജെഇഇ മറ്റ് മത്സര പരീക്ഷകള്‍ എന്നിവയുടെ രജിസ്ട്രേഷനിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം. ആധാറില്‍ മൊബൈല്‍ നമ്പറും ഇ -മെയിലും നല്‍കണം. പല വകുപ്പുകളും ആധാറിലെ മൊബൈലില്‍/ ഇ- മെയിലില്‍ ഒടിപി അയച്ച് സേവനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. അഞ്ചു വയസുവരെ പേര് ചേര്‍ക്കല്‍, നിര്‍ബന്ധിത ബയോമെട്രിക്സ് പുതുക്കല്‍, മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ ഉള്‍പ്പെടുത്തല്‍ എന്നീ സേവനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മറ്റു ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും ലഭിക്കും. സംശയങ്ങള്‍ക്കും പരാതികള്‍ക്കും സിറ്റിസണ്‍ കോള്‍ സെന്റര്‍: 1800-4251-1800/ 04712335523. ഐടി മിഷന്‍ (ആധാര്‍ സെക്ഷന്‍): 0471-2525442.

Leave a Reply

Your email address will not be published.

Previous Story

ഈന്ത് മരങ്ങൾ വംശനാശത്തിന്റെ വക്കിൽ. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു എസ്‌ വൈ എസ്‌

Next Story

മുക്കുപണ്ടം പണയംവച്ച് നാലര ലക്ഷം രൂപ തട്ടുകയും പിടിയിലാകാതിരിക്കാൻ സ്വന്തം മരണവാർത്ത പത്രത്തിൽ കൊടുക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

Latest from Main News

കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ ‘കേരള കെയർ’ സേവനവുമായി  സംസ്ഥാന സർക്കാർ

  കിടപ്പുരോഗികൾക്കും ഗുരുതരരോഗം ബാധിച്ചവർക്കും സൗജന്യ പാലിയേറ്റീവ് കെയർ സേവനവുമായി  സംസ്ഥാന സർക്കാർ. സാന്ത്വന ചികിത്സ പൗരന്റെ അവകാശമാക്കാൻ ലക്ഷ്യമിട്ട് ‘സാർവത്രിക

ഗഫൂറലിയെ കൊന്നത് സൈലന്റ് വാലിയിലെ കടുവ

  മലപ്പുറം കാളിക്കാവിലെ യുവാവിനെ കൊന്നത് സൈലന്റ് വാലിയിലെ നരഭോജി കടുവയെന്ന് സ്ഥിരീകരിച്ച് വനം വകുപ്പ്. കടുവയുടെ ദൃശ്യം ക്യാമറിയിൽ പതിഞ്ഞിട്ടുണ്ട്

സർക്കാർ ഉദ്യോഗസ്ഥർ മൂന്ന് മാസത്തിലധികം അവധിയിൽ പോയാൽ ഉടൻ ഒഴിവ് നികത്തും ; ഉത്തരവ് ഇറക്കി കേരള സർക്കാർ

 സർക്കാർ ഉദ്യോഗസ്ഥർ കൂടുതൽ ദിവസം അവധിയിൽ പോയാൽ അവരുടെ സ്ഥാനത്ത് ഇനി ഉടൻ ആളെ നിയമിക്കാം. ഇത് സംബന്ധിച്ച് കേരള സർക്കാർ

900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

900 കണ്ടി റിസോർട്ടിലെ ഹട്ട് തകർന്ന് യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഇത്രയും വലിയ ഹട്ട് തകർന്ന് വീണിട്ടും