തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ കേരളത്തിലും മഴ സജീവമായേക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം മെയ് 16 മുതൽ 22 വരെ കേരളത്തിൽ എല്ലാ ജില്ലകളിലും മഴക്ക് സാധ്യതയുണ്ട്. മധ്യകേരളത്തിൽ ഒഴികെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴക്ക് സാധ്യതയുണ്ടെന്നും മെയ് 23 മുതൽ 29 വരെ സാധാരണ ഈ കാലയളവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പ് നൽകി.
മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. മെയ് 19ന് വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ്.