കണ്ണൂർ ജില്ലയിൽ പടക്കങ്ങള്, സ്ഫോടക വസ്തുക്കള് എന്നിവ വിൽക്കുന്നതിനും വാങ്ങുന്നതിനും ഉപയോഗിക്കുന്നതിനും ഡ്രോൺ ഉപയോഗിക്കുന്നതിനും ഏര്പ്പെടുത്തിയിരുന്ന വിലക്ക് പിന്വലിച്ചു. രാജ്യാതിർത്തിയിലെ വെടിനിർത്തലിന്റെയും സമാധാന അന്തരീക്ഷത്തിന്റെയും പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടർ ഉത്തരവ് പിൻവലിച്ചത്.
