ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍

ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ കാസര്‍കോട് ചെങ്കളം സ്വദേശി അലി അസ്‌കറിനെ (25) കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം കോഴിക്കോട് രാധാ തിയറ്ററിനടുത്താണ് സംഭവം നടന്നത്. പുതിയങ്ങാടി സ്വദേശിയായ യുവാവിനോട് ഒരു കോള്‍ ചെയ്തോട്ടെ എന്ന് പറഞ്ഞ് അലി മൊബൈല്‍ ഫോണ്‍ വാങ്ങുകയായിരുന്നു. ഫോണ്‍ ചെയ്തുകൊണ്ട് അല്‍പം അകലേക്ക് മാറിയ ഇയാള്‍ പിന്നീട് വിദഗ്ധമായി കടന്നുകളയുകയായിരുന്നു.

പരാതി ലഭിച്ച പൊലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. മണിക്കൂറുകള്‍ക്കകം കോഴിക്കോട് ബീച്ച് പരിസരത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. എസ്‌ഐ ശ്രീസിത, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീജേഷ്, ജലീല്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

തെക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം സജീവമായതോടെ അടുത്ത ആഴ്ച അവസനത്തോടെ കേരളത്തിലും മഴ സജീവമായേക്കും

Next Story

കെ എസ് ടി എ ജില്ലാതല മെഗാ കരിയർ ഗൈഡൻസ് ശില്പശാല ശ്രദ്ധേയമായി

Latest from Local News

ഫ്രഷ്‌കട്ട് സംഘർഷത്തിൽ ജില്ലാ കലക്ടർ സർവകക്ഷി യോഗം വിളിച്ചു

താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒക്ടോബര്‍ 29ന് ബുധനാഴ്ച സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1.ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9:30

മിനി ദിശ കരിയർ എക്സ്പോ 2025 ന് തുടക്കമായി- ” നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ” : ഷാഫി പറമ്പിൽ

മേപ്പയ്യൂർ:നിൽക്കുന്നിടത്ത് നിൽക്കാൻ ഓടേണ്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നും ജീവിതത്തിൽ ആവേശത്തിനപ്പുറം ലക്ഷ്യം കൈവരിക്കാനുള്ള അഭിനിവേശം കൂടി ഉണ്ടാകണമെന്നും ഷാഫി പറമ്പിൽ

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ അന്തരിച്ചു

ചെങ്ങോട്ടുകാവ് മൂടാനിക്കുനി അർജുൻ (28) അന്തരിച്ചു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് താഴെ മൂടാനിക്കുനി വിജയൻ്റെയും ജസിയയുടെയും മകനാണ്.  യു.കെയിൽ വാഹനാപകടത്തിലാണ് മരിച്ചത്.  സഹോദരങ്ങൾ: