കെ എസ് ടി എ ജില്ലാതല മെഗാ കരിയർ ഗൈഡൻസ് ശില്പശാല ശ്രദ്ധേയമായി

കൊയിലാണ്ടി: എസ്. എസ് എൽ സി , പ്ലസ് ടു വിദ്യാർഥികൾക്കായി കെ എസ് ടി എ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ മെഗാ കരിയർ ഗൈഡൻസ് ശില്പശാല വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഫലപ്രദമായി. കൊയിലാണ്ടി നഗരസഭാ ടൗൺഹാളിൽ വെച്ചു നടന്ന ഏകദിന ശില്പശാല കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി ക്കു ശേഷം ഏതു കോഴ്സ് തെരഞ്ഞെടുക്കാം, ഹയർ സെക്കണ്ടറിക്കു ശേഷമുള്ള ഉപരിപഠന സാധ്യതകൾ, ഏകജാലക അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ കാര്യങ്ങളെല്ലാം വ്യക്തമായി അവതരിപ്പിക്കപ്പെട്ടു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദൂരീകരിക്കാൻ ശില്പശാലയുടെ ഭാഗമായി നടത്തിയ വ്യക്തിഗത കൗൺസിലിംഗും ഏകജാലക സമർപ്പണ ഹെൽപ്പ് ഡെസ്കും ഏറെ സഹായകരമായി. സംസ്ഥാന ഹയർ സെക്കണ്ടറി വിഭാഗം കരിയർ ഗൈഡൻസ് വിദഗ്ദരായ പുരുഷോത്തമൻ ഒ.വി, നജീബ് എൻ എം , ഡോ: പി.കെ ഷാജി എന്നിവർ ശില്പശാല നയിച്ചു. ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്മിജ പി എസ്, വി.പി രാജീവൻ, ആർഎം രാജൻ, ഡി.കെ ബിജു, സി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. അനുരാജ് വി അധ്യക്ഷനായിരുന്നു. നിഷ കെ സ്വാഗതവും പവിന പി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍

Next Story

പൊയിൽക്കാവ് കൈതോലവളപ്പിൽ കാർത്ത്യായനി അന്തരിച്ചു

Latest from Local News

എൻഎച്ച് 66 ദേശീയപാത കൊയിലാണ്ടി മണമലിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഷാഫി പറമ്പിൽ എം.പി സ്ഥലം സന്ദർശിച്ചു

എൻഎച്ച് 66 ദേശീയപാത കൊയിലാണ്ടി അണേലക്കടവ് മണമലിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഷാഫി പറമ്പിൽ എം.പി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ.പി. സുനോജ് കുമാറിന് ജൻമനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

ഗവ:മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കോഴിക്കോട് 01-07-25.ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ 👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 01 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1.ജനറൽ  മെഡിസിൻ  വിഭാഗം. ഡോ. വിപിൻ